തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം: അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡിൽ

മലപ്പുറം: തിരൂരില്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസില്‍ അമ്മയുള്‍പ്പെടെ അഞ്ച് പ്രതികളും റിമാന്‍ഡില്‍. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീര്‍ത്തന (24), രണ്ടാം ഭര്‍ത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി (40), ഇടനിലക്കാരായി നിന്ന സെന്തില്‍ കുമാര്‍ (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. Read More …

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച്‌ മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് Read More …

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ

ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ നീക്കം ചെറുക്കുമെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ നാലാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 153-163 വരെയുള്ള ഭാഗം ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച്‌ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പുകളായ ഇത്തരം പദവികളെ ഉപയോഗിച്ച്‌ ജനാധിപത്യ സര്‍ക്കാരിനെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഗവര്‍ണര്‍ അവസാനിപ്പിക്കണം. Read More …

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു.

രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു.തീപിടുത്തത്തിലുള്ള കാരണം വ്യക്തമല്ല.കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആർഎസ്എസുമായി ബന്ധപ്പെട്ട എം വി ഗോവിന്ദൻ്റെ പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ

ജനം എൽഡിഎഫിന് വോട്ട് ചെയ്യാൻ തീരുമാനിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരാമർശമുണ്ടായത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പിൻ്റെ എല്ലാം പ്രവർത്തനങ്ങളും വിലയിരുത്തുമെന്നും എ വിജയ രാഘവൻ പറഞ്ഞു. കനത്ത പോളിംഗുണ്ടായത് നല്ല തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഫലമാണ്. എൽഡിഎഫ് സർക്കാർ അനുകൂല സ്വീകാര്യത നിലമ്പൂരിൽ കാണാൻ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ Read More …

നിലമ്പൂരിലെ പോളിം​ഗ് 74.35%; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും

നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് . പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല. കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. നേരിയ Read More …

മലപ്പുറത്ത് കാറിടിച്ച്‌ വിദ്യാർഥിനിയ്ക്ക്‌ പരിക്കേറ്റ സംഭവം: അധ്യാപികയുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തു

മലപ്പുറം: സ്‌കൂൾ കോമ്പൗണ്ടിൽ അധ്യാപിക ഓടിച്ച കാറിടിച്ച്‌ വിദ്യാർഥിനിയ്ക്ക്‌ പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ്‌ മലപ്പുറം ആർടിഒ മൂന്ന്‌ മാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തു. എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ബീഗത്തിന്റെ ലൈസൻസാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. കഴിഞ്ഞ വെള്ളി വൈകിട്ട്‌ നാലിനാണ്‌ സംഭവം. സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥി മിർഷ ഫാത്തിമക്കാണ്‌ പരിക്കേറ്റത്‌. വിദ്യാർഥിയുടെ കാലിന്‌ പൊട്ടലുണ്ട്‌. Read More …

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കാ​യി 32 കാ​റു​ക​ൾ വാ​ങ്ങാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ഉ​പ​യോ​ഗ​ത്തി​ന് 32 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ൽ​കി. പ​ഴ​ക്ക​മു​ള്ള​തും നി​ശ്ചി​ത ദൂ​രം പി​ന്നി​ട്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി വാ​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു ന​ട​പ​ടി. നി​ല​വി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള വ​കു​പ്പു​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള കാ​റു​ക​ൾ വാ​ങ്ങാ​നാ​ണ് അ​നു​മ​തി. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കാ​യി തു​ക​യു​ടെ പ​രി​ധി ഉ​ണ്ടാ​കി​ല്ല. Read More …