വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സീന്‍ സ്പൈസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ ഒറ്റയ്ക്കും ഗോവ, മണിപ്പൂര്‍ എന്നിവടങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെയും ബിജെപി ഭരണത്തിലെത്തിയ സാഹചര്യത്തിലാണ് ട്രംപ് മോദിയെ അഭിനന്ദനം അറിയിച്ചത്. ട്രംപ് അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മൂന്നാം തവണയാണ് ടെലഫോണില്‍ ബന്ധപ്പെടുന്നത്.
പ്രവിശ്യകളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിനെയും ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ജര്‍മനിയിലെ സാര്‍ലാന്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന് വിജയിച്ചിരുന്നു.
