നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍

കോഴിക്കോട്: എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അധികൃതര്‍. പദ്ധതി നിര്‍ത്തിവെക്കുന്നതിനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഗെയില്‍ വ്യക്തമാക്കി. സര്‍ക്കാറില്‍ നിന്നോ ബന്ധപ്പെട്ട അധികൃതരില്‍ നിന്നോ നിര്‍ദേശം ലഭിക്കാതെ നിര്‍മാണം നിര്‍ത്തില്ലെന്ന് ഗെയില്‍ ഡി.ജി.എമ്മാണ് അറിയിച്ചത്. പദ്ധതിയുടെ അലൈന്‍മന്റെ് മാറ്റാനാകില്ലെന്നും ഗെയില്‍ വ്യക്തമാക്കി.

 

 

നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ തിങ്കളാഴ്ച സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഗെയില്‍ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *