വാഷിങ്ടണ്‍ : ഈയാഴ്ച നടക്കുന്ന വൈദ്യപരിശോധനയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാനസികനില പരിശോധിക്കില്ലെന്ന് വൈറ്റ്ഹൌസ്. പന്ത്രണ്ടിനു വാള്‍ട്ടര്‍ റീഡ് സൈനികാശുപത്രിയില്‍ നടക്കുന്ന പരിശോധനയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ ധിഷണ മുള്ളാണി പോലെ മൂര്‍ച്ചയേറിയ’താണെന്നായിരുന്നു വൈറ്റ്ഹൗസ് വക്താവ് ഹോഗന്‍ ഗിഡ്ലിയുടെ മറുപടി.
ട്രംപിന്റെ മനോനിലയെക്കുറിച്ച് പല കോണുകളില്‍നിന്നും സംശയമുയര്‍ന്ന സഹാചര്യത്തിലാണ് വൈറ്റ്ഹൌസിന്റെ വിശദീകരണം. എഴുപത്തൊന്നുകാരനായ ട്രംപ് വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് വെള്ളിയാഴ്ച പരിശോധനക്ക് വിധേയനാവുക. ഫലം പരസ്യപ്പെടുത്തും. താന്‍ പരിപൂര്‍ണ ആരോഗ്യവാനാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രം 2016ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപ് പ്രസിദ്ധപ്പെടുത്തിയിരുന്നു.
