സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയെന്ന് ഋഷിരാജ്‌സിംഗ്

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തി ഇരുപതിനായിരം കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജുകള്‍ കേന്ദ്രികരിച്ച് നടത്തുന്ന ലഹരിവിരുദ്ധ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന എക്‌സൈസ് വകുപ്പുമായി സഹകരിച്ച് കാലിക്കറ്റ് എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് മദ്യം, മയക്കുമരുന്ന്, ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ഈ പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലാണ് ക്യാംപയിന്‍ നടത്തുന്നത്.

പുതുതലമുറ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത ചെറുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പ്രയത്‌നിക്കണമെന്ന് ഋഷിരാജ്‌സിങ് പറഞ്ഞു. റാങ്കും ഗ്രേഡും പറഞ്ഞ് വിദ്യാര്‍ത്ഥികളെ സമ്മര്‍ദത്തിലാക്കാതെ നേര്‍വഴിക്ക് നയിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *