ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ജനതാദള്‍ യു യു.ഡി.എഫ് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും, ഉപാധികളൊന്നും ജെ.ഡി.യു എല്‍.ഡി.എഫിനു മുന്നില്‍ വെച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച് തന്റെ തീരുമാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു.

യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *