സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടാന്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍​ഹി: സ്ത്രീയെ അവരുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി. അതേസമയം, സ്ത്രീകള്‍ വീണ്ടും വീണ്ടും ലൈംഗീക പീഡനത്തിന് ഇരയായികൊ​ണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

ഒ​മ്ബ​തു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യു​ടെ ശി​ക്ഷാ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈയ്നിയാണ് ഇക്കാര്യം പറഞ്ഞത്.

2014 ല്‍ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മു​ഖ​ര്‍​ജി ന​ഗ​റി​ല്‍ തി​ര​ക്കു​ള്ള മാ​ര്‍​ക്ക​റ്റി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ്ര​തി മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്.

സ്ത്രീ​യു​ടെ ശ​രീ​രം അ​വ​ളു​ടെ സ്വ​ന്ത​മാ​ണ്. അ​വ​ള്‍​ക്ക് അ​തി​ല്‍ നി​ഷേ​ധി​ക്കാ​നാ​വാ​ത്ത അ​വ​കാ​ശ​മാ​ണു​ള്ള​ത്. എ​ന്തി​നു​ത​ന്നെ​യാ​ണെ​ങ്കി​ലും അ​വ​ളു​ടെ അ​നു​വാ​ദ​മ​ല്ലാ​തെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍​പോ​ലും മ​റ്റാ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം പു​രു​ഷ​ന്‍ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കി​ന്നി​ല്ല. ആ​ലം​ബ​ഹീ​ന​രാ​യ സ്ത്രീ​ക​ളെ അ​വ​ന്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കേസില്‍ പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യും, 10,000 രൂ​പ പിഴയും അടയ്ക്കാന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ല്‍ 5,000 രൂ​പ പെ​ണ്‍​കു​ട്ടി​ക്ക് നല്‍കാനുംകോ​ട​തി നിര്‍ദ്ദേശിച്ചു. ഡ​ല്‍​ഹി ലീ​ഗ​ല്‍ സ​ര്‍​വീ​സ് അതോറിറ്റി പെ​ണ്‍​കു​ട്ടി​ക്ക് 50,000 രൂ​പ ന​ല്‍​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ‍​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *