ദുബായ്: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുള്ളതായാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീണ സമയത്ത സംഭവിച്ചതാണ് അതോ മറ്റേതെങ്കിലും വിധത്തില്‍ ഉണ്ടായതാണോ എന്ന് പരിശോധന നടത്താന്‍ വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്‌തേക്കും.
ശ്രീദേവി അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ നടി മുങ്ങിമരിച്ചു എന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. ബാത്ത് ടബ്ബിലേക്കുള്ള വീഴ്ച്ചയില്‍ ഉണ്ടായതാണോ മുറിവെന്ന് പരിശോധിക്കും. വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച രാത്രിയാണു ശ്രീദേവിയുടെ മൃതദേഹം ദുബായിലെ ഹോട്ടല്‍മുറിയില്‍ കണ്ടെത്തിയത്. മദ്യത്തിന്റെ ആലസ്യത്തിലായിരുന്ന നടി കുളിമുറിയിലെ ബാത്ത്ടബ്ബില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇ സര്‍ക്കാരിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ചേര്‍ത്താണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ശ്രീദേവിയുടെ മരണ സാഹചര്യത്തില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വിദഗദ്ധര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കേസില്‍ ബോണി കപൂറിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തിയത് മുതലുള്ള സംഭവങ്ങള്‍ പടിപടിയായി ചോദിച്ചറിയുകയും ചെയ്തിരുന്നു. ഹോട്ടലില്‍ കുളിക്കാന്‍ കയറിയ ശ്രീദേവിയെ 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാതെ വരികയും മുറിക്കുള്ളില്‍ നിന്നും തട്ടലും മുട്ടലും കേട്ടെന്നും പിന്നീട് ശബ്ദവും ഇല്ലാതെവരികയും ചെയ്തതോടെയാണ് താന്‍ അകത്തു കടന്നു നോക്കിയതെന്നും അപ്പോള്‍ ശ്രീദേവി മരിച്ചു കിടക്കുകയായിരുന്നെന്നുമാണ് ബോണി കപൂര്‍ നല്‍കിയിരിക്കുന്ന മൊഴി.
