ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു

ദുബൈ: ശനിയാഴ്ച രാത്രി ദുബൈയില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച വിമാനം രാത്രി ഒമ്ബത് മണിയോടെ മുംബൈയില്‍ എത്തും. നേരത്തേ കേസ്​ നടപടികള്‍ അവസാനിപ്പിച്ച്‌ മൃതദേഹം ദുബൈ പൊലീസ്​ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. എംബാം നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയത്.

അനില്‍ അംബാനിയുടെ ചാര്‍ട്ടര്‍​ വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്. അര്‍ജുന്‍ കപൂറും അദ്ദേഹത്തിന്റെ അനന്തരവന്‍ സൗരഭ് മല്‍ഹോത്രയും ബോണി കപൂറിനൊപ്പം മൃതദേഹത്തെ അനുഗമിക്കും.അന്ധേരിയിലെ സെലിബ്രേഷന്‍ സ്​പോര്‍ട്​സ്​ ക്ലബ്ബില്‍ ​മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും. ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ കപൂര്‍ കുടുംബത്തിന്‍െറ വസതിക്ക് മുന്നില്‍ കാത്തിരിക്കുന്നത്.

ബര്‍ദുബായിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നു ദിവസത്തെ അനിശ്​ചിതത്വത്തിനു ശേഷമാണ്​ ബന്ധുക്കള്‍ക്ക്​ വിട്ടു നല്‍കാന്‍ പബ്ലിക്​ പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കിയത്​. അനുമതി പത്രം കോണ്‍സുലേറ്റിലെത്തിച്ചതോടെ നടപടികള്‍ പൂര്‍ത്തിയായി.

ശ്രീദേവിയുടെ ഫോറന്‍സിക്​ റിപ്പോട്ടും മരണകാരണങ്ങളും പരിശോധിക്കുന്നതിന്​ പുതിയ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന്​ പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ തലയിലുള്ള മുറിവല്ല മരണകാരണമെന്ന്​ കണ്ടെത്തിയതോടെ മൃതദേഹം വിട്ടു നല്‍കാന്‍ പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കുകയായിരുന്നു.

ശ്രീദേവിയുടേത്​ മുങ്ങിമരണമാണെന്ന്​ രേഖപ്പെട​ു​ത്തി കഴിഞ്ഞ ദിവസം ഡെത്ത്​ സര്‍ട്ടിഫിക്കറ്റ്​ നല്‍കിയിരുന്നു. പ്രൊസിക്യൂട്ടറുടെ അനുമതി ഒഴികെയുള്ള എല്ലാവിധ ക്ലിയന്‍സുകളും നേരത്തെ ശരിയാക്കിയിരുന്നു. റാസല്‍ഖൈമയില്‍ ബന്ധുവി​​​​​​​​​​​​​​​​​​​​െന്‍റ വിവാഹാഘോഷങ്ങളില്‍ പ​െങ്കടുക്കാനെത്തിയ ശ്രീദേവിയെ ശനിയാഴ്​ച രാത്രി ഹോട്ടല്‍ മുറിയില്‍ ബാത്ത്​ ടബ്ബില്‍ ചലനമറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *