എറണാകുളം_തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

കൊച്ചി : പ്രളയക്കെടുതിയില്‍ സംസ്ഥാനം ദുരിതാനുഭവിയ്ക്കുകയായിരുന്നു. പ്രളയ ദുരിതം ശമിച്ചുവെന്ന് പറയാം. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്‌ആര്‍ടിസി സര്‍വീസുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു.

അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.നാവികസേനയുടെ രക്ഷാദൗത്യസംഘങ്ങള്‍ രാവിലെ ആറിനു പ്രവര്‍ത്തനം തുടങ്ങി. ഹെലികോപ്റ്ററുകളും ബോട്ടുകളും രംഗത്തുണ്ട്. തിരുവല്ല, ചെങ്ങന്നൂര്‍, അയിരൂര്‍, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്കും ഡൈവിങ് വിദഗ്ധരുടെ സംഘങ്ങള്‍ വില്ലിങ്ഡന്‍ ദ്വീപില്‍നിന്നു പറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *