തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാതിരുന്നത് നീതീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ അവമതിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കോവിഡ് രോഗികളുടെ ഡേറ്റ ചോര്‍ന്നത് മനപൂര്‍വമെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി ടോം ജോസ് ആണ് പങ്കെടുത്തത്.
