വ​യ​നാ​ട്ടി​ല്‍ കു​ര​ങ്ങു​പ​നി ഭീ​ഷ​ണി ശ​ക്തം; 8627 പേ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ കു​ര​ങ്ങു​പ​നി ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 8627 പേ​ര്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ല്‍​കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും വ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍​ക്കും ലേ​പ​ന വി​ത​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.

ഇ​തോ​ടൊ​പ്പം വ​ന​ത്തി​ല്‍ പോ​കു​ന്പോ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​നെ​ക്കു​റി​ച്ചും പ്ര​ദേ​ശ​ത്ത് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. വ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ വാ​ക്സി​നേ​ഷ​ന്‍ മൂ​ന്നു ത​വ​ണ നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *