തി​രു​വ​ന​ന്ത​പു​രം ബി​ജെ​പി​ക്കു ന​ല്‍​കി സി​പി​എം ലാ​വ​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കും: മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ബി​ജെ​പി​ക്കു കൊ​ടു​ത്തു ലാ​വ​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​ന​മെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ ര​ഹ​സ്യ​ബ​ന്ധ​മു​ണ്ട്. ലാ​വ​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ ബി​ജെ​പി​ക്കു ന​ല്‍​കാ​നാ​ണു സി​പി​എ​മ്മി​ലെ ധാ​ര​ണ. സി​പി​എം നേ​താ​ക്ക​ള്‍ ഈ ​കാ​ര്യം ബി​ജെ​പി നേ​തൃ​ത്വ​ത്തെ ര​ഹ​സ്യ​മാ​യി അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി യു​ഡി​എ​ഫി​ന് പ​ല​യി​ട​ത്തും നീ​ക്കു​പോ​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നെ സ​ഹാ​യി​ച്ച​വ​രാ​ണു വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *