ഡല്‍ഹിക്ക് കേന്ദ്രസര്‍ക്കാര്‍​ പ്രതിദിനം 700 മെട്രിക്​ ടണ്‍ ഓക്​സിജന്‍ നല്‍കണമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിക്ക്​ കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 700 മെ​ട്രിക്​ ടണ്‍ ഓക്​സിജന്‍ നല്‍കണമെന്ന്​ സുപ്രീംകോടതി. ഇനിയൊരു ഉത്തരവ്​ ഉണ്ടാകുന്നത്​ വരെ ഓക്​സിജന്‍ വിതരണം ചെയ്യണമെന്ന്​ കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലെ ആശുപത്രികള്‍ ഒാക്​സിജന്‍ ക്ഷാമത്തില്‍ വലയുന്നതിനിടെയാണ്​ കോടതിയുടെ ഇടപെടല്‍.

വിവിധ സംസ്ഥാനങ്ങള്‍ക്ക്​ എത്ര ഓക്​സിജന്‍ ആവ​ശ്യമായി വരുമെന്നത്​ കണ്ടെത്താന്‍ ഓഡിറ്റ്​ നടത്തുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഢ്​ അധ്യക്ഷനായ ബെഞ്ചി​േന്‍റതാണ്​ നിര്‍ദേശം.

ഓക്​സിജന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കിവെക്കേണ്ടതില്ല. വിതരണത്തില്‍ സുതാര്യത വേണം. ഡല്‍ഹിക്ക്​ അനുവദിച്ച ഓക്​സിജന്‍ വിതരണം ചെയ്​തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കോടതിയലക്ഷ്യത്തിന്​ നടപടിയെടുക്കുമെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. മെഡിക്കല്‍ ഓക്​സിജന്‍ വിതരണവുമായി ബന്ധപ്പെട്ട്​ കര്‍ണാടക ഹൈകോടതി വിധി റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാറി​െന്‍റ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *