ന്യൂഡല്‍ഹി: ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് വാക്സിനേഷന് ദ്രുതഗതിയിലാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വീഴ്ചയാണ് രാജ്യത്തെ വീണ്ടും ലോക്ക്ഡൗണിലേക്ക് നയിച്ചത്. കോവിഡ് വ്യാപനത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇന്ത്യയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം.
മറിച്ചായാല്‍ വൈറസിന്റെ വ്യാപനം രാജ്യത്ത് രൂക്ഷമാകും. ഈയൊരു സാഹചര്യത്തില്‍ കഴിയുന്നതെല്ലാം ചെയ്യണം. എത്രയും വേഗം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിനേഷന് ലഭ്യമാക്കാനുള്ള നടപടി എടുക്കണം.
കൃത്യമായി എല്ലാവര്ക്കും വാക്സിനേഷന് പൂര്‍ത്തിയാക്കാത്തത് ഉള്‍പ്പെടെ കോവിഡിനെ രാജ്യം നേരിട്ട രീതിയാണ് രണ്ടാം ഘട്ട വ്യാപനത്തിന് കാരണം. ഇന്ത്യയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്ബോള്‍ അതുണ്ടാക്കുന്ന സാമ്ബത്തിക ബാധ്യത വലുതായിരിക്കുമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ മുന്നറിയിപ്പ് നല്കി.
