തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി

യാംബു : സൗദിയില്‍ തൊഴിലിടങ്ങളില്‍ ജോലിക്കെത്തുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ന്ധമാക്കനൊരുങ്ങുന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ തൊഴില്‍ സ്ഥലത്തും ജോലിക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബ ന്ധമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എച്ച്‌.ആര്‍.എസ്.ഡി ) വെള്ളിയാഴ്ചയാണ് പ്രസ്താവനയിറക്കിയത്.

എല്ലാ ജീവനക്കാര്‍ക്കും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഇടങ്ങളിലുംസുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ തൊഴില്‍ ചെയ്യാന്‍ കഴിയുന്നതിനാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് മഹാമാരി പൂര്‍ണമായും തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനവും നടപ്പിലാക്കാനൊരുങ്ങുന്നത്. ഒന്നാം ഡോസ് കുത്തിവെപ്പ് എടുക്കാത്ത എല്ലാവരും വാക്സിന്‍ ലഭിക്കുന്നതിന് ഉടന്‍ ‘സിഹത്തി’ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയവും സൗദിയിലെ താമസക്കാരോട് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തൊഴിലിടങ്ങളില്‍ ജോലിചെയ്യാന്‍ കോവിഡ് വാക്സിനേഷന്റെ ആദ്യഡോസ് എടുത്തിരിക്കണമെന്ന നിയമം എന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക എന്നത് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ അറിയിക്കുന്നു. തീരുമാനം നടപ്പാക്കുന്ന നടപടിക്രമങ്ങളും തീയതിയും മന്ത്രാലയം ഉടന്‍ വ്യക്തമാക്കുമെന്നതിന്റെ സൂചനയാണ് നേരത്തേ നല്‍കുന്നത്.

ആരോഗ്യ ചട്ടങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടുന്നതിന്റെ അനിവാര്യതയും രാജ്യത്തെ താമസക്കാരുടെ ആരോഗ്യ സുരക്ഷയും ഏറെ പരിഗണന നല്‍കുകയാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രഥമ പരിഗണന എന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *