കോവിഡ് രണ്ടാം തരംഗം : കേന്ദ്രസര്‍ക്കാര്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട വയവസായങ്ങളെ സഹായിക്കാന്‍ മോദിസര്‍ക്കാര്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കും.

ടൂറിസം, ഏവിയേഷന്‍ , ഹോസ്പിറ്റാലിറ്റി മേഖലകളേയും ചെറുകിട, ഇടത്തരം കമ്ബനികളേയും സഹായിക്കുന്നതിനാകും മുന്‍ഗണന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിടല്‍ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനതലത്തില്‍ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

തൊഴിലില്ലായ്മ നിരക്കിലും വര്‍ധനയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ റേറ്റിംഗ് ഏജന്‍സികള്‍ രാജ്യത്തിന്റെ വളര്‍ച്ച അനുമാനം താഴ്ത്തുകയും ചെയ്തു. 2022 സാമ്ബത്തികവര്‍ഷത്തെ വളര്‍ച്ച 13.5ശതമാനത്തില്‍ നിന്ന് 12.6 ശതമാനമായി കുറഞ്ഞതായി പോലും ചൂണ്ടിക്കാട്ടിയിരുന്നു.

10.5ശതമാനം വളര്‍ച്ചയാണ് റിസര്‍ബേങ്കുപോലും പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട കേന്ദ്രങ്ങള്‍ക്ക് വായ്പതിരിച്ചടവില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഇളവ് അനുവദിച്ചിരുന്നു.

പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം പുതിയൊരു ഉത്തേകപാക്കേജു കൂടി പ്രഖ്യാപിക്കുമെന്നും അഭ്യൂഹമുണ്ട്. മാസശമ്ബളക്കാരല്ലാത മധ്യവര്‍ഗ്ഗത്തേയും ചെറുകിട ഇടത്തരം ബിസിനസുകാരേയും ലക്ഷ്യമിട്ടായിരിക്കുമത്.

Leave a Reply

Your email address will not be published. Required fields are marked *