മേല്‍മുറി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്സ്.എസ്സ്) പദ്ധതിയായ ‘അഭയം’ ഭവന പദ്ധതിക്ക് കീഴില്‍ മഅ്ദിന്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്‍.എസ്സ്.എസ്സ് യൂണിറ്റ് പണി പൂര്‍ത്തീകരിച്ചു നല്‍കിയ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ ശ്രീ മുജീബ് കാടേരി നിര്‍വ്വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. സോണി ടി.എല്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്സ്.എസ്സ് മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ സമീറ, കോളേജ് വൈസ് പ്രിന്‍സിപ്പള്‍ സി കെ ഹംസ എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസര്‍ ഷിജു കെ പി, മുന്‍ പ്രോഗ്രാം ഓഫീസര്‍ ശറഫുദ്ധീന്‍ എ കെ, വാര്‍ഡ് കൗണ്‍സിലര്‍ എ പി ശിഹാബ് എന്നിവര്‍ സംബന്ധിച്ചു .
അഭയം ഭവന പദ്ധതിക്ക് കീഴില്‍ മലപ്പുറം നഗരസഭയിലെ മൂന്നാം വാര്‍ഡി (ചെറുപറമ്പ്)ലാണ് മഅ്ദിന്‍ കോളേജ് എന്‍.എസ്സ്.എസ്സ് യൂണിറ്റ് ‘സ്‌നേഹ വീട്’ പണി പൂര്‍ത്തീകരിച്ച് നല്‍കിയത്.
