മങ്കട ഖത്തര്‍ കെ.എം.സി.സിയുടെ സമൂഹ നോമ്പുതുറഒമ്പതാം വര്‍ഷത്തിലേക്ക്

മലപ്പുറം: മങ്കട മണ്ഡലം ഖത്തര്‍ കെ.എം.സി.സി നടത്തുന്ന സമൂഹ നോമ്പുതുറയും അത്താഴ വിതരണവും ഒമ്പതാം വര്‍ഷത്തിലേക്ക്. മങ്കട മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റി,ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എന്നിവ മുഖേനയാണ് ഖത്തര്‍ കെ.എം.സി.സി റമദാനിലെ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്. മലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് പുണ്യമാസത്തിലെ 30 ദിവസവും നോമ്പുതുറക്കുള്ള വിഭവങ്ങളും അത്താഴഭക്ഷണവും വിതരണം ചെയ്യും. ഈ വര്‍ഷത്തെ ചടങ്ങ് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി,കെ.പി.എ മജീദ്,സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍,പി.അബ്്ദുള്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഖത്തര്‍ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഇസ്്മായില്‍ ഹാജി വേങ്ങശേരിയുടെ നേതൃത്വത്തിലാണ് എല്ലാവര്‍ഷവും നോമ്പുതുറയും അത്താഴ വിതരണവും ഒരുക്കി വരുന്നത്.മെഡിക്കല്‍ കോളേജിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഈ സംവിധാനം ഏറെ സഹായകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *