എസ് ഡി പി ഐയുമായി സഖ്യമുണ്ടാക്കിയത് എല്‍ ഡി എഫ്: കുഞ്ഞാലിക്കുട്ടി

മലപ്പുറം : മുസ്ലിം ലീഗിനെതിരെ ആരോപണം നടത്തിയ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി.

കേരളത്തില്‍ മതേതരത്വത്തിന് വേണ്ടി വലിയ പരിശ്രമം നടത്തുന്ന പാര്‍ട്ടിയാണ് ലീഗെന്നും സി പി എം ഇടക്കിടക്ക് ഒന്ന് വിമര്‍ശിച്ചാല്‍ അതിന് ഒരു പോറലും ഏല്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് ലീഗ്. എസ് ഡി പി ഐയുമായി കൂട്ടുകെട്ടുണ്ടാക്കിയത് എല്‍ ഡി എഫാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മറ്റും ഇതുകണ്ടതാണ്.

ബി ജെ പിക്ക് പകരം ഇന്ത്യയില്‍ മതേതര ശക്തികളെ നയിക്കാന്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. ഇടതുപക്ഷത്തെ ബംഗാളില്‍ കൊണ്ടുനടക്കുന്നത് പോലും കോണ്‍ഗ്രസാണ്. ഗുജറാത്ത് ഒരിക്കലും കേരളത്തിന് പഠിക്കാന്‍ മാതൃകയല്ല. ഗുജറാത്തിലുള്ളവര്‍ ഇങ്ങോട്ട് വന്ന് പഠിക്കുകയാണ് വേണ്ടത്. കേരളം അങ്ങോട്ട് പഠിക്കാന്‍ പോകുന്നത് ഗതികേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *