ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബ്രിട്ടീഷ് എംബസിയിലെ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്രയിലെ ഒരു ക്ലബിലാണ് 44കാരിയായ ഉദ്യോഗസ്ഥയ്ക്കു നേരേ അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11.30തോടെ ബ്രിട്ടീഷ് എംബസിയില്‍ ജോലി ചെയ്യുന്ന യുവതി ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ക്ലബില്‍ എത്തിയത്.

ബാത്ത്റൂമില്‍ പോയ സമയത്താണ് പ്രതിയായ 35കാരന്‍ യുവതിയെ കയറിപ്പിടിച്ചത്. അവിടെനിന്നു രക്ഷപ്പെട്ട യുവതി ഭര്‍ത്താവിനോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞു. ഇവര്‍ പ്രതിയെ പിടികൂടുകയായിരുന്നു.

അതിനിടെ, സംഭവം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഘനശ്യാം ലാല്‍ചന്ദ് യാദവ് എംബിഎ ബിരുദധാരിയും പ്രഫഷണലുമാണ്. പ്രതിക്കെതിരേ മൂന്നു വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *