കാമുകന്‍ വാട്സ്‌ആപ്പില്‍ ബ്ലോക്ക് ചെയ്തു; മനംനൊന്ത ഇരുപതുകാരി ജീവനൊടുക്കി

മുംബൈ: കാമുകന്‍ വാട്സ്‌ആപ്പില്‍ തന്നെ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് 20 വയസുകാരിയായ യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലെ സബര്‍ബന്‍ ദഹിസാറിലെ റെയില്‍വേ ട്രാക്കിന് സമീപമുള്ള കാമുകന്‍റെ വീട്ടിലാണ് പ്രണാലി ലോകാരെ യുവതി തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.പ്രണാലിയും 27 കാരനായ യുവാവും തമ്മില്‍ ആറു മാസമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നു അന്ന് രാത്രി കാമുകന്‍റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം യുവാവ് തള്ളിക്കളഞ്ഞു.

യുവതിയോട് വീട്ടിലേക്ക് മടങ്ങാനും നിര്‍ദേശിച്ചു.വീട്ടില്‍ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടര്‍ന്നു. ഇതോടെ യുവാവ് വാട്സ്‌ആപ്പില്‍ നമ്ബര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്സ്‌ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് യുവാവിന്‍റെ വീട്ടില്‍ തങ്ങിയ പ്രണാലി തന്‍റെ ദുപ്പട്ട ഉപയോഗിച്ച്‌ തൂങ്ങിമരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *