തൃക്കാക്കര: ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ത്ഥികളും ടെക്കികളും ഉള്‍പ്പടെയുള്ളവര്‍ക്ക് രാസലഹരി വിറ്റിരുന്ന കായിക അദ്ധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിലായി.
പെരിന്തല്‍മണ്ണ കാപ്പില്‍ വീട്ടില്‍ സനില്‍(27), തിരുവല്ല സ്വദേശിയും കായിക അദ്ധ്യാപകനുമായ അഭിമന്യു (27), തിരുവനന്തപുരം മുട്ടത്തറ ശിവശക്തി വീട്ടില്‍ അമൃത (24) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഏറെ വിശ്വാസമുണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ഇവര്‍ ലഹരി വിറ്റിരുന്നത്. കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിക്കാട്ട്മൂലയിലെ ഫ്ലാറ്റില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് ഇവരെ പിടികൂടിയത്. 20 ഗ്രാം എം.ഡി.എം എ പിടികൂടി.ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. .
ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ലഹരി സംഘം നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതാണ് പൊലീസിനെ ഏറെ വലച്ചത്. പല പ്രാവശ്യം പിടികൂടാന്‍ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായാണ് ഒടുവില്‍ വലയിലാക്കിയത്.
