യുവതിയെ കൊലപ്പെടുത്തിയത് മദ്യം നല്‍കിയ ശേഷം

തൃശൂര്‍:നഗരത്തിലെ ഹോട്ടലില്‍ യുവതിയെ കാമുകന്‍ മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തയതാണെന്ന് സംശയം.യുവതിയെ കൊലപ്പെടുത്തിയ ശേഷം കാമുകന്‍ ആത്്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കരുതുന്നത്. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മ (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിക്ക് മദ്യം നല്‍കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലും വ്യക്താക്കിയിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രസ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. രസ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഏതെങ്കിലും തരത്തിലുള്ള വിരോധമുണ്ടായിരുന്നതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഈസ്റ്റ് എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ ഹോട്ടലിലെത്തി പരിശോധന നടത്തി. കൊലപാതകം സ്ഥിരീകരിച്ചാലും പ്രതി ആത്മഹത്യ ചെയ്തതിനാല്‍ കേസ് നടപടികള്‍ തുടരേണ്ടതില്ല. എന്നാല്‍ ഇതുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *