കുട്ടിയെ തട്ടിക്കൊണ്ടു
പോകാന്‍ ശ്രമം

കണ്ണൂര്‍: കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.തടയാന്‍ ശ്രമിച്ച കടയുടമക്കും സഹോദര പുത്രനും മര്‍ദനം. പാനൂരിനടുത്ത കുന്നോത്തുപീടികയില്‍ എട്ടുവീട്ടില്‍ ജിജേഷിനും സഹോദരന്റെ മകന്‍ എട്ടു വയസ്സുകാരനും ആണ് പരിക്കേറ്റത്. ഇവരെ പാനൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ജ്യേഷ്ഠന്റെ ഭാര്യാ വീട്ടുകാര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കിഴക്ക് ചമ്പാട് ജിജേഷ് കച്ചവടം ചെയ്യുന്ന പലചരക്ക് കടയില്‍ കയറിയാണ് ആക്രമണം. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് തടഞ്ഞതാണ് കാരണമെന്ന്് പറയുന്നു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ നാട്ടുകാര്‍ തടഞ്ഞു പാനൂര്‍ പോലീസില്‍ ഏല്‍പിച്ചു. ജിജേഷിന്റെ സഹോദരന്‍ രാജേഷിന്റെ മകനെ തട്ടിക്കൊണ്ടുപോകാനാണ് കാറില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘമെത്തിയത്. കുട്ടിയുടെ അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്‌നമാണ് കാരണമെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *