തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില (Gold Price in Kerala) തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4670 രൂപയും പവന് 37,360 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വര്‍ണവില. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയും.

നാല് ദിവസത്തിനു ശേഷം ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ചൊവ്വാഴ്ച്ച വര്‍ധിച്ചത്. ബുധനാഴ്ച പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. മൂന്ന് മാസത്തിനിടയില്‍ ഇതാദ്യമായാണ് സ്വര്‍ണവില പവന് 37,000 ല്‍ താഴെ എത്തുന്നത്.

24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 50,680 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 46,420 രൂപയുമാണ് ഇന്ന് ഇന്ത്യയിലെ സ്വര്‍ണ വില. ഇന്നലെ 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 50,280 രൂപയായിരുന്നപ്പോള്‍ 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 46,060 രൂപയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു. ചെന്നൈയില്‍ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 24 കാരറ്റിന് (10 ഗ്രാം) 50,510 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,300 രൂപയുമാണ്. കൊല്‍ക്കത്തയിലും മുംബൈയിലും ഇതേ നിരക്കിലാണ് ഇന്ന് സ്വര്‍ണവില.

Leave a Reply

Your email address will not be published. Required fields are marked *