വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നില്ല; മദ്യവില്‍പ്പന ശാലകളില്‍ എക്‌സൈസ് വകുപ്പ് പരിശോധന നടത്തി.

മദ്യവില്‍പ്പന ശാലകളില്‍ എക്സൈസ് വകുപ്പ് പരിശോധന നടത്തി. വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ബാവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ടതിനാല്‍ പലയിടത്തും ഔട്ട്ലെറ്റുകള്‍ ശൂന്യമായിരുന്നു. ജീവനക്കാരും മദ്യപിക്കാനെത്തിയവരും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി. സ്പിരിറ്റിന്‍റെ വിലയിലുണ്ടായ വര്‍ദ്ധനവാണ് ക്ഷാമത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ മാനേജ്മെന്‍റിന്‍റെ തെറ്റായ നടപടികളാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു. കൂടുതല്‍ ലാഭം കൊയ്യുന്ന കമ്ബനികളുടെ മദ്യം വേഗത്തില്‍ വില്‍ക്കുമെന്ന പ്രഖ്യാപനവും എക്സൈസ് തീരുവ മുന്‍കൂറായി നല്‍കണമെന്ന നിര്‍ദേശവും കമ്ബനികളുടെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. കമ്ബനികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വ്യാജമദ്യത്തിനെതിരെ എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *