സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വെള്ളിയാഴ്ചയോടെ കാലവര്‍ഷം എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന അഞ്ച് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴ ഈ ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്ന കാലാവസ്ഥാ ഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ആറ് ജില്ലകളില്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് അഞ്ച് ദിവസത്തേയ്ക്ക് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നാളെയും അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *