കോട്ടയം:ക്രീം ബണ്ണില്‍ ക്രീം കുറവെന്ന് ആരോപിച്ച് യുവാക്കള്‍ ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ചു. വൈക്കം താലൂക്ക് ആശുപത്രിയുടെ പുതിയ ഗേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാര്‍ (53), ഭാര്യ കവിത (43), മക്കളായ കാശിനാഥ് (17), സിദ്ധി വിനായക് (15), കടയില്‍ ചായ കുടിക്കാന്‍ എത്തിയ വൈക്കം ആലുങ്കല്‍ വേലായുധന്‍ (95) എന്നിവരെ ആക്രമിച്ചതായാണ് പരാതി. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേലായുധന്റെ കൈക്കു ഗുരുതര പരിക്കുണ്ട്്്.
ബേക്കറിയില്‍ ചായ കുടിക്കാനെത്തിയ ആറംഗ സംഘത്തില്‍ ഒരാള്‍ വാങ്ങിയ ബണ്ണില്‍ ക്രീം കുറവാണെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. കദേശം 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.പോലീസ് കേസെടുത്തു.
