എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

പത്തനംതിട്ട: എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടങ്ങല്‍ സ്വദേശി രാജു പിള്ളയാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലാണ് രാജു പോസ്റ്റിട്ടത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

എന്നാല്‍, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ അനുകൂല മനോഭാവമാണ് പോലീസ് പുലര്‍ത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തേ, കോട്ടങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാബറി ബാഡ്ജ് നല്‍കിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും, എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പെരുമ്ബെട്ടി പോലീസ് തയ്യാറായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പാര്‍ട്ടിയോടുള്ള പോലീസിന്റെ അനുഭാവം ഈ സംഭവത്തോടെ വ്യക്തമായി എന്ന് ബിജെപിയും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *