കാറും പിക്കപ്പ് ലോറിയും
കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാത പൊയില്‍ക്കാവില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.
കണ്ണൂര്‍ ചക്കരക്കല്ല് എച്ചൂര്‍ സ്വദേശി ശശി യുടെ മകന്‍ ശരത്ത് (32), തലമുണ്ട വലിയ വളപ്പില്‍ രാജന്റെ മകന്‍ നിജീഷ് (36), എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറില്‍ യാത്ര ചെയ്ത കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി സജിത്ത് എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *