പത്തനംതിട്ട: കാട്ടുപന്നികളെ കൊല്ലുന്നതിനു തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം . പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായി സര്‍ക്കാര്‍ നിയമിക്കും. കാട്ടുപന്നി നശീകരണവുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് ശനിയാഴ്ച പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ സെക്രട്ടറിമാരെ കാട്ടുപന്നികളെ കൊല്ലുന്നതിനു അനുമതി നല്‍കുന്നതിനുള്ള അധികാരപ്പെട്ട ഉദ്യോഗസ്ഥരായി വൈൽഡ് ലൈഫ് വാര്‍ഡനു നിയമിക്കാവുന്നതാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഒരു വര്‍ഷത്തെ പ്രാബല്യത്തോടെയാണ് പുതിയ നിര്‍ദേശങ്ങള്‍.
കാട്ടുപന്നികളെ വിഷംവെച്ചും സ്‌ഫോടക വസ്തു പ്രയോഗിച്ചും ഷോക്ക് ഏല്‍പ്പിച്ചും കൊല്ലരുതെന്നു നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
