പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

ന്യൂഡല്‍ഹി; കൊവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് അടക്കമാണ് സഹായം ലഭിക്കുക.

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ കുട്ടകള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് സ്കൂള്‍ ഫീസ് മടക്കി നല്‍കും. ബന്ധുക്കളോടൊപ്പം കഴിയുന്ന പദ്ധതിയുടെ ഭാഗമായ കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും. ഇങ്ങനെ 23 വയസ് എത്തുമ്ബോള്‍ ആകെ 10 ലക്ഷം രൂപ ഈ കുട്ടികള്‍ക്ക് ലഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 4345 കുട്ടികള്‍ക്കാണ് സഹായം ലഭിക്കുകരക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്‌വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. പരിപാടിയില്‍ വച്ച്‌ പ്രധാനമന്ത്രി കുട്ടികള്‍ക്ക് പ്രധാനപ്പെട്ട പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അവര്‍ ഒറ്റയ്ക്കല്ലെന്നും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങളും വകുപ്പുകളും ഒപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്നതാണ് ഇത്. അതത് ജില്ലകളില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളായിരിക്കും വിവിധ രേഖകള്‍ അടങ്ങുന്ന ഫോള്‍ഡര്‍ കുട്ടികള്‍ക്ക് കൈമാറുക.

കേരളത്തില്‍ നിന്ന് മൊത്തം 112 കുട്ടികള്‍ ഉള്ളതില്‍ 93 പേര്‍ 18 വയസിന് താഴെയുള്ളവരും 19 പേര്‍ 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരില്‍ പി എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് മലപ്പുറം തൃശൂര്‍ ജില്ലകളിലാണ്. പത്തുകൂട്ടികള്‍ വീതമാണ് ഇവിടെ നിന്നും ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 23 വയസ്സ് വരെ സാമ്ബത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. 23 വയസ് എത്തുമ്ബോള്‍ മൊത്തം പത്തുലക്ഷം രൂപ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. പലിശ പി.എം. കെയേഴ്‌സില്‍ നിന്നും അടയ്ക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

Leave a Reply

Your email address will not be published. Required fields are marked *