യുഡിഎഫിന്റെ വോട്ട് കൂടും; തൃക്കാക്കര പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകും’; വി.ഡി.സതീശന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്( പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യുഡിഎഫിന്റെ വോട്ട് കൂടുമെന്നും അദ്ദേഹം പറഞ്ഞു. വലിയ പോളിംഗ് ശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. കള്ളവോട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കള്ളവോട്ട് ചെയ്യുന്നത് സിപിഎം ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി. കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിന് എന്തിന് അനുമതി നല്‍കിയെന്നും സതീശന്‍ ചോദിച്ചു.

സംസ്ഥാനത്ത് വര്‍ഗീയ കക്ഷികളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തൃക്കാക്കരയില്‍ വോട്ടുറപ്പിക്കാന്‍ വേണ്ടിയാണ് ആലപ്പുഴ റാലിക്ക് അനുമതി നല്‍കിയത്. സിപിഎമ്മുമായി പോപ്പുലര്‍ ഫ്രണ്ടിന് ധാരണയുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *