വാഹനാപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്.

കൂടെയുണ്ടായിരുന്ന യാത്രികര്‍ക്ക് ഗുരുതര പരിക്ക്.

ടി.കെ റോഡിലെ തോട്ടഭാഗത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. കോഴഞ്ചേരി കോളിയേത്ത് വീട്ടില്‍ സുനില്‍ പ്രസാദ് (28) ആണ് മരിച്ചത്.

വള്ളംകുളം മലയില്‍ കിഴക്കേതില്‍ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കല്‍ ജിക്കു (28) എന്നിവര്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *