തെലങ്കാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ എട്ടു വര്‍ഷമായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ദുര്‍ഭരണം സംസ്ഥാനത്തെ തളര്‍ത്തിയെന്ന് രാഹുല്‍.
മികച്ച ഭാവി തേടിയ ജനങ്ങളുടെ ആഗ്രഹത്തിന്റെ പരിണിതഫലമാണ് സംസ്ഥാന രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന രൂപീകൃത ദിനത്തിലാണ് കോണ്‍ഗ്രസ് നേതാവ് ടിആര്‍എസിനെ വിമര്‍ശിച്ചത്.
“ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന ജനിച്ചത്, മെച്ചപ്പെട്ട ഭാവിക്കായുള്ള ജനങ്ങളുടെ അഭിലാഷത്തില്‍ നിന്നാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയ ഗാന്ധിയും ജനങ്ങളുടെ ശബ്ദം കേള്‍ക്കുകയും, തെലങ്കാന എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തതില്‍ എനിക്ക് അഭിമാനമുണ്ട്.” – രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
