‘ഇതൊരു തുടക്കം മാത്രം,നിറകണ്ണുകളോടെ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു’; വി.ഡി സതീശന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം ഒരു തുടക്കം മാത്രമാണെന്നും കേരളത്തിലുടനീളം ഈ വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജമാണിത് നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തൃക്കാക്കരയിലെ ജനങ്ങളോട് നിറകണ്ണുകളോടെ നന്ദി പറയുന്നെന്നും സതീശന്‍ പറഞ്ഞു.

‘ മുഖ്യമന്ത്രി ഉള്‍പ്പെടെ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് അറിയാന്‍ കഴിഞ്ഞില്ല. ജനവിരുദ്ധപദ്ധതിയായ കെ റെയിലില്‍ നിന്ന് പിന്മാറാന്‍ തയാറാകണം.യു.ഡി.എഫ് അവലംബിച്ചത് മാന്യമായ പ്രചാരണമാണെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ സര്‍ക്കാരിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിത്. ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് ഇത്. കൃത്യമായ കണക്കുകള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പി.ടിക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം ഉമക്ക് കിട്ടുമെന്ന് നേരത്തെ പറഞ്ഞതാണ്. സി.പി.എം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി.പാന്‍ കാര്‍ഡ് വരെ വ്യാജമായി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *