നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ ഡി സമന്‍സ്

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ് അയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഈ മാസം 13ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കുകയായിരുന്നു. ഇതേ കേസില്‍ സോണിയാ ഗാന്ധിയോട് ജൂണ്‍ എട്ടിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഈ മാസം രണ്ടിന് ഹാജരാകാനായിരുന്നു രാഹുല്‍ ഗാന്ധിയോട് ഇ ഡി ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിദേശത്തായതിനാല്‍ തീയതി മാറ്റിത്തരണമെന്ന് രാഹുല്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഇ ഡി പുതിയ സമന്‍സ് നല്‍കിയത്.

നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമ വിരുദ്ധമായി മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് 2015 ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി കേസെടുത്തത്. 50 ലക്ഷം രൂപക്ക് 2000 കോടിയുടെ വസ്തുവകകളും ഓഹരിയും നെഹ്‌റു കുടുംബം സ്വന്തമാക്കിയെന്നാണ് ആരോപണം. 2015ല്‍ പട്യാല ഹൗസ് കോടതി മുമ്ബാകെ ഹാജരായി കേസില്‍ സോണിയയയും രാഹുലും ജാമ്യം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *