കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ 83 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്.
എണ്‍പത്തിമൂന്ന് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്ബുകളില്‍ കിട്ടിയില്ലെന്ന് ചെയര്പേഴ്സണ്മാര് പരീക്ഷ ഭവനു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം.
2020 ഏപ്രിലില്‍ പരീക്ഷ എഴുതിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.ബി.എയില്‍ 23 ഉം ബി.എ. അഫ്സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്.
ഫലം വൈകിയതോടെ ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ഘട്ടങ്ങളിലെല്ലാം സര്‍വകലാശാല അരോപണങ്ങള്‍ തള്ളുകയായിരുന്നു.
