കോഴിക്കോട്: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
വടകര തിരുവള്ളൂരിലാണ് സംഭവം. ക്യാന്‍സര്‍ രോഗിയായ ലീല വാഹനപകടത്തില്‍പ്പെട്ട് കിടപ്പിലായിരുന്നു.
ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയനിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
