ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍ ബലാത്സംഗത്തിനിരയായി

ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍ ബലാത്സംഗത്തിനിരയായി. നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍ വെച്ച്‌ ബ്രിട്ടീഷ് യുവതിയാണ് ബലാത്സംഗത്തിനിരയായത്.

പ്രതിയായ 32കാരനെ ഗോവ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ ആക്രമിച്ച്‌ കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.- പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതി തിങ്കളാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *