ആഫ്രിക്കയ്ക്ക്‌ പുറത്ത്‌ 780 പേര്‍ക്ക്‌ വാനരവസൂരി സ്ഥിരീകരിച്ചു; ലോകാരോഗ്യ സംഘടന

മെയ്‌ 13-നും ജൂണ്‍ രണ്ടിനുമിടയില്‍ ആഫ്രിക്കയ്ക്ക്‌ പുറത്ത്‌ 27 രാജ്യങ്ങളില്‍ 780 പേര്‍ക്ക്‌ വാനരവസൂരി(monkey pox) സ്ഥിരീകരിച്ചെന്ന്‌ ലോകാരോഗ്യ സംഘടന.

യൂറോപ്പ്‌, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്തവരും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട പുരുഷന്മാരിലുമാണ്‌ രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്നും ലോകാരോ​ഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗം അടിക്കടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ഏഴ്‌ രാജ്യങ്ങളില്‍ ഈ വര്‍ഷം ജൂണ്‍ ഒന്നുവരെ 66 പേരാണ്‌ വാനരവസൂരിക്ക്‌ ഇരയായത്‌. മറ്റ്‌ രാജ്യങ്ങളില്‍ രോഗം ബാധിച്ചുള്ള മരണമുണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *