ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ചക്തരാസ് കാന്‍ഡി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു.
ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള പാകിസ്താന്‍ സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
സോപോറിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ലാഹോര്‍ സ്വദേശി ഹന്‍സല്ലയെ സുരക്ഷാസേന വധിച്ചിരുന്നു. സലൂറ മേഖലയിലെ പാനിപോറ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും മാഗസിനുകളും കണ്ടെത്തിയതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്. മേഖലയില്‍ ഭീകരര്‍ക്കായി സംയുക്തസേനയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്.
