യുവതികള്‍ക്കു നേരെ സൈബര്‍ ആക്രമണം;ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം: യുവതികള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തിരൂരങ്ങാടി മുസ്ലീം ലീഗ് കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പാണമ്ബ്രയില്‍ മര്‍ദനമേറ്റ യുവതികള്‍ക്ക് നേരെയാണ് ഇയാള്‍ സൈബര്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 16 നാണ് റോഡില്‍ അപകടകരമായി ഡ്രൈവ് ചെയ്തത് ചോദ്യം ചെയ്ത യുവതികള്‍ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി എച്ച്‌ ഇബ്രാഹിം ഷബീറിനെതിരെ പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *