കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്.
സ്‌ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് നടപടി.
അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്‌റ്റ് ചെയ്‌ത വിവരം അറിഞ്ഞില്ലെന്ന് വിചാരണക്കോടതി വ്യക്‌തമാക്കി. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.
