പത്തനംതിട്ടയില്‍ യുവതി സ്വയം തീകൊളുത്തി ; ആത്മഹത്യാശ്രമം ഭര്‍ത്താവിന്റെ മദ്യാപനത്തെ തുടര്‍ന്ന്; രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനും പൊള്ളലേറ്റു

പത്തനംതിട്ട: ഭര്‍ത്താവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്.

നാരങ്ങാനം കണമുക്ക് സ്വദേശി പ്രേം കുമാറിന്റെ ഭാര്യ രാജിയാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രാജിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രേം കുമാറിനും പൊള്ളലേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. പ്രേം കുമാറിന്റെ അമിത മദ്യാപനത്തെ തുടര്‍ന്നാണ് രാജി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണന്നും ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും ആറന്മുള പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *