പൂജാരി പിന്മാറി, ചടങ്ങുകള്‍ സ്വയം നടത്തി ക്ഷമ ബിന്ദു; അങ്ങനെ രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.!

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില് വച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിന്്‌റെ വീട്ടില് വച്ചാണ് വിവാഹ ചടങ്ങുകള് നടന്നത്.
ക്ഷേത്രത്തില് വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്, വിവാഹത്തിനെതിരെ ബിജെപി, കോണ്ഗ്രസ് നേതാക്കള് രംഗത്തുവന്നതോടെ ചടങ്ങുകള് നടത്താനിരുന്ന പൂജാരി പിന്മാറി, ഇതോടെയാണ് യുവതി വീട്ടില് വച്ച് വിവാഹ ചടങ്ങുകള് നടത്തിയത്. തന്്‌റെ ഇന്സ്റ്റഗ്രാം ഹാന്ഡിലിലൂടെ ക്ഷമ ബിന്ദു ചടങ്ങുകളുടെ ചിത്രങ്ങള് പുറത്തുവിട്ടു. ജൂണ് 11നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്, കഴിഞ്ഞ ദിവസം ബിജെപി, കോണ്ഗ്രസ് നേതാക്കള് വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ വിവാഹം രണ്ട് ദിവസം നേരത്തെ ആക്കുകയായിരുന്നു. വിവാഹം മുടക്കാനുള്ള ശ്രമം നടന്നെങ്കിലോ എന്ന ഭയം കാരണമാണ് ചടങ്ങുകള് നേരത്തെ നടത്തിയത്. ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന് കാരണമാവുമെന്നും വഡോദരയിലെ മുന് ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഒറ്റയ്ക്ക് ഹണിമൂണ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ക്ഷമ. ഗോവയിലേക്കാണ് യാത്ര. ഒരു സ്വകാര്യ കമ്ബനിയില് റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ് ക്ഷമ.

Leave a Reply

Your email address will not be published. Required fields are marked *