നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

നടിയുടെ ആവശ്യപ്രകാരമാണ് മാറ്റിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിതയുടെ ഹര്‍ജി.

സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിജീവിത നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു . അന്വേഷണം അവസാനിപ്പിക്കാനാവില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച്‌ അന്വേഷണ കാലാവധി ഹൈക്കോടതി കഴിഞ്ഞ ദിവസം നീട്ടി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *