ഐഎംഎഫിന്റെ ഏഷ്യ- പസഫിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായി കൃഷ്ണ ശ്രീനിവാസനെ നിയമിച്ചു. ഇന്ത്യന്‍ സാമ്ബത്തിക വിദഗ്ധനാണ് കൃഷ്ണ ശ്രീനിവാസന്‍.
ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടറായ ക്രിസ്റ്റലീന ജോര്‍ജിയേവയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ 22 ന് അദ്ദേഹം സ്ഥാനമേല്‍ക്കും. ചാങ്യോംഗ് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം നടത്തുന്നത്.
നിലവില്‍ ചൈന, കൊറിയ, പസഫിക്കിലെ ചെറു രാജ്യങ്ങളായ ഫിജി, വന്വാട്ടു തുടങ്ങിയവ ഉള്‍പ്പെടുന്ന എപിഡിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ് കൃഷ്ണ ശ്രീനിവാസന്‍. ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍ നിന്നും എക്കണോമിക്സില്‍ പിഎച്ച്‌ഡി കരസ്ഥമാക്കിയ അദ്ദേഹത്തിന് ധനകാര്യ രംഗത്ത് 27 വര്‍ഷത്തെ പരിചയസമ്ബത്താണുള്ളത്.
