പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ് അന്തരിച്ചു.ദുബായിലാണ് അന്ത്യം.79 വയസ്സായിരുന്നു. അസുഖങ്ങളെത്തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
പാകിസ്താനിലെ മുന്‍ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പര്‍വേസ് മുഷറഫ്. 1999 ഒക്ടോബര്‍ 12-നു പാകിസ്താന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2008 ഓഗസ്റ്റ് 18-ന് രാജി വച്ചു.
പാകിസ്താന്റെ പത്താമത് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. പട്ടാള അട്ടിമറിയിലൂടെയാണ് അദ്ദേഹം അധികാരം പിടിച്ചെടുത്തത്. 2008ല്‍ രാജിവെച്ചതിന് പിന്നാലെ അദ്ദേഹം വിദേശത്തേക്ക് പോയി. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013ന് മാര്‍ച്ച് മാസത്തില്‍ പാകിസ്താനിലേക്ക് തിരിച്ചെത്തി. പാകിസ്താനില്‍ നടക്കുന്ന അടുത്ത തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് അദ്ദേഹം തിരിച്ചെത്തിയത്. രണ്ടു മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും എല്ലാ പത്രികകളും തള്ളപ്പെട്ടു.
